Tag: Police arrest

  • ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ

    ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ

    തിരുവനന്തപുരം: ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് പിടികൂടി മുരുക്കുംപുഴ താഴത്തിൽ വീട്ടിൽ വിനോദ് (44) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

    ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ് .ആർ.റ്റി.സി ബസ്സിൽ വെച്ച് പ്രതി, യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.

    യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പാങ്ങപ്പാറ വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • മൊബൈൽ ഫോണിൽ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതി പിടിയിൽ

    മൊബൈൽ ഫോണിൽ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതി പിടിയിൽ

    തിരുവനന്തപുരം:  വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച കേസിൽ കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെ(40) മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു.

    ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജംക്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിർമാണത്തിനായി എത്തിയ മെർസിൽ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈൽ കാമറ വച്ചത്.

    തുടർന്ന് മതിലിന് സമീപത്ത് പതുങ്ങി നിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സി.ഐ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.

  • തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്.

    ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

  • പതിനാറുകാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

    പതിനാറുകാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

    വിതുര:  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതി വീണ്ടും അറസ്റ്റിലായി. ഇലവുപാലം അടിപറമ്പ് ചോനമല തടത്തരികത്ത് വീട്ടിൽ ഷീജു(32) ആണ് വീണ്ടും അറസ്റ്റിലായത്.

    കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞതിനെ തുടർന്നു പ്രതിക്കെതിരെ നെടുമങ്ങാട് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിതുര ഇൻസ്പെക്ടർ എസ്.അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

  • സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ദന്തഡോക്ടർ അറസ്റ്റിൽ

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ദന്തഡോക്ടർ അറസ്റ്റിൽ

    വിഴിഞ്ഞം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ  സുബിനം ഹൗസിൽ സുബി.എസ്. നായർ (32) ആണ് അറസ്റ്റിലായത്.

    വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റിന് നേതൃത്വം നൽകി. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു.

    കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ നഗര വാസി വിദ്യാർഥിനിയെ വിഴിഞ്ഞം,കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു.

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി.

    വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി

  • മദ്യലഹരിയിൽ ബിയർ പാർലറിൽ ആക്രമണം; യുവാവിന് കുത്തേറ്റു, പ്രതി അറസ്റ്റിൽ

    മദ്യലഹരിയിൽ ബിയർ പാർലറിൽ ആക്രമണം; യുവാവിന് കുത്തേറ്റു, പ്രതി അറസ്റ്റിൽ

    വർക്കല: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

    പഴയചന്ത കെടിഡിസി ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു.

    തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

  • നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വൈദികൻ അറസ്റ്റിൽ

    നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വൈദികൻ അറസ്റ്റിൽ

    നാഗര്‍കോവില്‍: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.

    പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്‍റോ(29) ആണ് അറസ്റ്റിലായത്. കെല്ലങ്ങകോട് ഫാത്തിമ നഗര്‍ സ്വദേശിയാണ് ഇയാള്‍. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ ബെനഡിക്ട് ആന്‍റോ ഒളിവില്‍ പോവുകയായിരുന്നു.

    പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്‍റോ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. പ്രാര്‍ത്ഥനയ്ക്കെത്തിയ യുവതിയെ ഇയാള്‍ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.

    ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫസില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

  • യുവാവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവം; ഒന്നാം പ്രതി അറസ്റ്റിൽ

    യുവാവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവം; ഒന്നാം പ്രതി അറസ്റ്റിൽ

    തിരുവനന്തപുരം : അബുദാബിയിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒന്നാം പ്രതിയെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

    തൃശ്ശൂർ പീച്ചി ഉദയപുരം കോളനി കരുമാടി സ്വദേശി രമേശാണ് അറസ്റ്റിലായത്. 2019-ൽ വലിയതുറ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തൃശ്ശൂർ സ്വദേശി അജീഷിനെ(21) ആണ് പ്രതി രമേശും സംഘവും തട്ടിക്കൊണ്ടുപോയത്.

    ഇയാളുടെ ബാഗും മറ്റ് സാധനങ്ങളും പിടിച്ചെടുത്തശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അജീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പീച്ചി പോലീസിന് നൽകിയ പരാതിയിൽ കേസെടുത്തിരുന്നു.

    തട്ടിക്കൊണ്ടുപോകൽ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് വച്ചായതിനാൽ കേസ് പീച്ചി പോലീസ് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണാറ എന്ന സ്ഥലത്ത് നിന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു

  • യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

    യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

    തിരുവനന്തപുരം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ചാല, കരിമഠം കോളനി പുത്തൻ റോഡിൽ ഹാജ (39), ശ്രീവരാഹം ചന്തയ്ക്ക് സമീപം താമസിക്കുന്ന മാരിയപ്പൻ (46) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച രാത്രി 10.30ന് കരിമഠം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കരിമഠം അമ്മൻ കോവിലിന് സമീപത്തുവച്ച് യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ചും കരിങ്കല്ലിന് മുഖത്തടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

    ലഹരി വിമുക്ത സംഘടനയിലെ അംഗമായതിലെ വിരോധമായിരുന്നു ആക്രമണത്തിന് പിന്നിൽ. ഹാജയ്ക്ക് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രം 13 കേസുകളുണ്ട്. മാരിയപ്പനും ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ പ്രതികളെ റിമാൻഡു ചെയ്തു.