Tag: School

  • സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ:മന്ത്രി വി ശിവൻകുട്ടി

    സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ:മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം:  സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്.

    സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

    കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു.

    കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ്‌ 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

  • പുത്തന്‍ ‘ലുക്കില്‍’ മച്ചേല്‍ എല്‍. പി. സ്‌കൂൾ

    പുത്തന്‍ ‘ലുക്കില്‍’ മച്ചേല്‍ എല്‍. പി. സ്‌കൂൾ

    തിരുവനന്തപുരം :അന്താരാഷ്ട്ര പഠന സൗകര്യങ്ങളൊരുക്കി മച്ചേല്‍ എല്‍.പി സ്‌കൂള്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ബഹുനില മന്ദിരം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

    അടുത്ത അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനത്തിന് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അധ്യാപകര്‍ പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര കഴിവുകള്‍ കൂടി കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇരുനിലകളിലായി ആറ് ക്ലാസ് മുറികള്‍, വരാന്ത, ശുചിമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഒരു നില കൂടി പണിയാന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടം പണിതിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സ്ഥലപരിമിതി ഒഴിവാക്കാന്‍ ഇത് സഹായകമാകും.

    പ്രീ പ്രൈമറി, എല്‍.പി വിഭാഗങ്ങളിലായി 114 കുട്ടികളാണ് നിലവില്‍ സ്‌കൂളില്‍ പഠിക്കുന്നത്. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ , മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

  • ഉച്ചഭക്ഷണ പദ്ധതി; കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യും

    ഉച്ചഭക്ഷണ പദ്ധതി; കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യും

    തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചു.

    വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചുനല്കുന്നതാണ്.

    അരി സ്കൂളുകളിൽ എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. സ്കൂൾ മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതാണ്.

  • പാറശ്ശാല മണ്ഡലത്തിലെ സ്‌കൂളുകളിലേക്കുള്ള ലൈബ്രറി പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു

    പാറശ്ശാല മണ്ഡലത്തിലെ സ്‌കൂളുകളിലേക്കുള്ള ലൈബ്രറി പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു

    പാറശ്ശാല :സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും പൊതുവായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നടക്കുന്നത് വന്‍വികസനമെന്ന് ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍.

    പാറശ്ശാല മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അക്ഷരമധുരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    വിദ്യാഭ്യാസ മേഖലയില്‍ ഇത്രയേറെ നിക്ഷേപവും വികസനവും നടന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല.ഉന്നതവിദ്യാഭാസമേഖലയിലും വന്‍മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്‌പോലെ ഇന്ത്യയിലേക്ക് വന്ന് പഠനം നടത്താവുന്ന നിലവാരമുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ട് എന്ന് തെളിയിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

    പൊതുകാര്യങ്ങളെപ്പറ്റിയുള്ള അറിവുണ്ടാക്കാന്‍ ഏറ്റവും പ്രധാനമാണ് വായനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പാറശ്ശാല നിയോജകമണ്ഡലത്തില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ നടപ്പാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ ‘സൂര്യകാന്തി’-യുടെ ഭാഗമായി വിദ്യാര്‍ത്ഥികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘അക്ഷരമധുരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തകവിതരണം നടന്നത്.

    സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 79 പൊതുവിദ്യാലയങ്ങള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കിയത്. ധനുവച്ചപുരം ഗവ ഇന്റര്‍നാഷണല്‍ ഐറ്റിഐ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.

    സര്‍വ്വശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എസ് നവനീത് കുമാര്‍, ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പത്മകുമാര്‍, കൃഷ്ണകുമാര്‍, എം എസ് പ്രശാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

  • വെയിലൂർ ജി എച്ച് എസിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

    വെയിലൂർ ജി എച്ച് എസിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

    വെയിലൂർ:പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാന സർക്കാർ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ബഹുനില മന്ദിരങ്ങളുടെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

    ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വലിയ മാറ്റമുണ്ടാക്കി. മൂവായിരം കോടി രൂപയുടെ വികസനമാണ് ഇക്കാലയളവിൽ ഉണ്ടായത്.

    പത്തരലക്ഷം ലക്ഷം പുതിയ കുട്ടികളാണ് ഇക്കാലയളവിൽ പൊതുവിദ്യാഭ്യാസ ധാരയോടൊപ്പം ചേർന്നത്. കിഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങൾ, ലാബുകൾ, ലൈബ്രറികൾ, തുടങ്ങിയവ നമ്മുടെ വിദ്യാലയങ്ങളിൽ ഉയർന്നു. ക്ലാസ്സുകൾ ഹൈടെക്കായി. വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും സ്കൂളുകളിലുണ്ടായി.

    കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം പ്രഥമ ശ്രേണിയിലായെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാർ നബാർഡ് ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. ചിറയിൻകീഴ് എംഎൽഎ വി ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

  • സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതി: ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

    സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതി: ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം വഴി നടപ്പാക്കുന്ന സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതി രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി.

    സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച 34 വെതര്‍ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിന് സാമൂഹിക ഇടപെടല്‍ നടത്താന്‍ പര്യാപ്തമാക്കുന്നതാണ് പദ്ധതി.

    പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കുന്നതിനും മറ്റു ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇത്തരം വിവരങ്ങള്‍ ഗുണകരമാകും. കാലാവസ്ഥയില്‍ വരുന്ന പ്രകടമായ വ്യത്യാസങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ തിരിച്ചറിയാന്‍ കുട്ടിയെ പ്രാപതരാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

    പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം വഴി സ്‌കൂള്‍തലത്തില്‍ അന്തരീക്ഷത്തിലെ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിനും കാലാവസ്ഥ പ്രവചനങ്ങള്‍ നടത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ (സ്‌കൂള്‍കാലാവസ്ഥ ഗവേഷണകേന്ദ്രങ്ങള്‍).

    സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന വെതര്‍ സ്റ്റേഷനുകളിലൂടെ ലഭിക്കുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ കാലാവസ്ഥ പഠനകേന്ദ്രങ്ങള്‍ക്ക് കൈമാറുന്നതിനും കാലാവസ്ഥ വിവരങ്ങള്‍ പൊതുസമൂഹത്തിന് അനുഗുണമാക്കുന്നതിനുതകുന്ന ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലങ്ങളില്‍ നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

    എസ്.എം.വി ഗവ. മോഡല്‍ എച്ച്എസ് എസില്‍ നടന്ന പരിപാടിയില്‍ സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ മുഖ്യപ്രഭാഷണം നടത്തി. തമ്പാനൂര്‍ കൗണ്‍സിലര്‍ സി ഹരികുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

  • അയിരൂർ എൽപിജിഎസ് സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

    അയിരൂർ എൽപിജിഎസ് സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

    പെരുങ്കടവിള:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അയിരൂർ എൽപിജിഎസ് സ്കൂളിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.

    ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

  • സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; 31ന് സ്കൂൾ അടയ്ക്കും

    സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; 31ന് സ്കൂൾ അടയ്ക്കും

    തിരുവനന്തപുരം:ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും നടക്കുക.

    വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.

  • കോട്ടൺഹിൽ സ്കൂളിന് വീണ്ടും ബസ്; മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

    കോട്ടൺഹിൽ സ്കൂളിന് വീണ്ടും ബസ്; മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം:എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കോട്ടൺഹിൽ ജിജി എച്ച് എസ് എസിന് അനുവദിച്ച സ്കൂൾ ബസ് ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഫെഡറൽ ബാങ്ക് നൽകിയ പബ്ലിക് അഡ്രസ് സിസ്റ്റം, ജറ്റ് പമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത്. പിടിഎ പ്രസിഡണ്ട് റഷീദ് ആനപ്പുറം അധ്യക്ഷനായി.

    കൗൺസിലർ അഡ്വ. രാഖി രവികുമാർ, ഫെഡറൽ ബാങ്ക് റീജ്യണൽ ഹെഡ് നിഷ കെ രാജൻ, ഡി ഇ ഒ സുരേഷ് ബാബു, ആർ പ്രദീപ്, ഷീബ സജിത്. വി രാജേഷ് ബാബു, ജി ഗീത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ വി ഗ്രീഷ്മ സ്വാഗതവും രാഗേഷ് നന്ദിയും പറഞ്ഞു.