Tag: Sivagiri

  • ശിവഗിരി തീര്‍ത്ഥാടനം: 31ന് പ്രാദേശിക അവധി

    ശിവഗിരി തീര്‍ത്ഥാടനം: 31ന് പ്രാദേശിക അവധി

    തിരുവനന്തപുരം:93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

    ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

    മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയാണ് ശിവഗിരി തീര്‍ത്ഥാടനം

  • ശിവഗിരി തീർഥാടനത്തിന് തുടക്കമായി

    ശിവഗിരി തീർഥാടനത്തിന് തുടക്കമായി

    വർക്കല : ശിവഗിരി തീർഥാടനത്തിന് തുടക്കമായി.

    ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി.  മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

    സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ പ്രസംഗിക്കും.

    11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ‍.അനിൽ അധ്യക്ഷനാകും. നാരായണ ഗുരുകുല അധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങിൽ‍ ആദരിക്കും.

    ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ‍ ഡോ.വി.പി.ജഗതിരാജ്, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ‍, മോൻസ് ജോസഫ് എംഎൽഎ, എഡിജിപി പി.വിജയൻ‍, മലയാള മനോരമ എഡിറ്റോറിയൽ‍ ഡയറക്ടർ ജോസ് പനച്ചിപ്പുറം, നിർമാതാവ് വേണു കുന്നപ്പിള്ളി എന്നിവർ പ്രസംഗിക്കും.

    ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ‍.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ‍ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നാഷനൽ‍ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ‍ ഡോ.അനന്തരാമകൃഷ്ണൻ‍ അധ്യക്ഷനാകും.

    ഐഐഎസ്ടി ഡീൻ‍ ഡോ.കുരുവിള ജോസഫ്, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മുൻ‍ മേധാവി ഡോ.അച്യുത്ശങ്കർ‍ എസ്. നായർ, സി-ഡാക് അസോഷ്യേറ്റ് ഡയറക്ടർ‍ ഡോ.കെ.ബി.സെന്തിൽകുമാർ‍, ബൈജു പാലക്കൽ‍ എന്നിവർ പ്രസംഗിക്കും. ‍വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും.

    ജനുവരി 1ന് ആണ് തീർഥാടനത്തിന്റെ സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ടിട്ടുള്ള തീർഥാടന പദയാത്രകൾ ഇന്നു രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേരും. 31ന് നടക്കുന്ന തീർഥാടന ഘോഷയാത്രയിൽ എല്ലാ പദയാത്രികരും അണിനിരക്കും.

  • ശിവഗിരി തീർഥാടനകാലത്തിനു തുടക്കമായി

    ശിവഗിരി തീർഥാടനകാലത്തിനു തുടക്കമായി

    വർക്കല: 92ാമത് ശിവഗിരി തീർഥാടനകാലത്തിനു തുടക്കമായി. തീർഥാടകരെ വരവേറ്റു കൊണ്ടുള്ള സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

    ഡിസംബർ 29 വരെയാണ് തീർത്ഥാടനകാലം. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ ശിവഗിരി തീർത്ഥാടന മഹാമഹവും.

    92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബർ 31ന് ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

  • ശിവഗിരി തീര്‍ത്ഥാടനം: നാളെ പ്രാദേശിക അവധി

    ശിവഗിരി തീര്‍ത്ഥാടനം: നാളെ പ്രാദേശിക അവധി

    തിരുവനന്തപുരം:92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

    താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.

  • ശിവഗിരി തീർത്ഥാടനത്തിന് അനുവദിച്ചത് 10 ലക്ഷംരൂപ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

    ശിവഗിരി തീർത്ഥാടനത്തിന് അനുവദിച്ചത് 10 ലക്ഷംരൂപ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

    തിരുവനന്തപുരം :തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വ്യവസായം, ടൂറിസം സമ്മേളനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. തീർത്ഥാടന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി തീർത്ഥാടനത്തിന് പത്ത് ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. 2022 ൽ കേരളത്തിൽ ഒന്നരക്കോടി ആഭ്യന്തര സഞ്ചാരികൾ എത്തിയെന്ന റെക്കോർഡ് നേട്ടം കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു.

     

    രാജ്യത്തിന്റെ വികസനത്തിന്‌ വ്യവസായവും ടൂറിസവും എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. പ്ലാനിംഗ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ്‌ ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു. വി. ജോയി എം എൽ. എ, വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ. എം ലാജി എന്നിവരും പരിപാടിയിൽ സന്നിഹിതനായിരുന്നു. കേരള ട്രാവൽസ് ഇന്റർസെർവ് മാനേജിങ് ഡയറക്ടർ കെ. സി ചന്ദ്രഹാസൻ, നോർക്ക റൂട്ട്സ് സി. ഇ. ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ജിജുരാജ് ജോർജ്, അതുൽ നാഥ്, ഫൈസൽ ഖാൻ ഉൾപ്പടെയുള്ളവർ പ്രഭാഷണം നടത്തി.

  • ശിവഗിരി തീര്‍ഥാടനം: ഡിസംബര്‍ 31 ന് പ്രാദേശിക അവധി

    ശിവഗിരി തീര്‍ഥാടനം: ഡിസംബര്‍ 31 ന് പ്രാദേശിക അവധി

    വർക്കല:ശിവഗിരി തീര്‍ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

  • ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കമാകും

    ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കമാകും

     

    ശിവഗിരി : 90-ാമത് ശിവഗിരി തീർഥാടനം വെള്ളിയാഴ്ച തുടങ്ങും. 30-ന് രാവിലെ 10-ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തീർഥാടനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസങ്ങളിലായി 13 സമ്മേളനങ്ങൾ തീർഥാടനത്തിന്റെ ഭാഗമായി നടക്കും. തീർഥാടകരെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഔദ്യോഗിക പദയാത്രകൾ വ്യാഴാഴ്ച വൈകീട്ട് ശിവഗിരിയിൽ സംഗമിക്കും. വിവിധ പദയാത്രകളിലായി ആയിരങ്ങൾ രാത്രിയോടെ ശിവഗിരിയിലെത്തിച്ചേരും. തീർഥാടനത്തിന് ഒരുദിവസം ശേഷിക്കേ ശിവഗിരിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

  • ശിവഗിരി തീർത്ഥാടനം: വർക്കലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

    ശിവഗിരി തീർത്ഥാടനം: വർക്കലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

    ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച്  29 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വർക്കല ഡിവൈ.എസ്.പി പി.നിയാസ്,എസ്.എച്ച്.ഒ എസ്.സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 മുതൽ ജനുവരി 1 വരെ ശിവഗിരി മഠം ജംഗ്ഷനിൽ നിന്നും ഗുരുകുലം ജംഗ്ഷനിൽ നിന്നും ശിവഗിരിയിലേക്ക് പാസുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. കല്ലമ്പലത്തു നിന്നു വരുന്ന തീർത്ഥാടന വാഹനങ്ങൾ നരിക്കല്ലുമുക്ക്,പാലച്ചിറയിൽനിന്ന് തിരിഞ്ഞ് വട്ടപ്ലാമൂട് ജംഗ്ഷനിൽ തീർത്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ ശിവഗിരി ഹൈസ്‌കൂൾ,നഴ്സിംഗ് കോളേജ്,കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ എസ്.എൻ സെൻട്രൽ സ്‌കൂൾ,എസ്.എൻ കോളേജ് എന്നീ ഗ്രൗണ്ടുകളിലും നിറുത്തിയിടണം. അഞ്ചുതെങ്ങ്,കടയ്ക്കാവൂർ ഭാഗത്തുനിന്നു വരുന്നവർ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജംഗ്ഷനിലും, കൊല്ലം ഭാഗത്തുനിന്നു പാരിപ്പള്ളി വഴിയും കാപ്പിൽ വഴിയും വരുന്ന വാഹനങ്ങൾ അയിരൂർ,നടയറ വഴി എസ്.എൻ കോളേജ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. വർക്കല മൈതാനത്തെത്തുന്ന വാഹനങ്ങൾ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങൾ മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലും പെരുംകുളം പാർക്കിംഗ് ഏരിയയിലും വലിയ വാഹനങ്ങൾ വർക്കല സ്വകാര്യബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും നിറുത്തിയിടണം.സ്റ്റാർ തിയേറ്റർ ഭാഗത്തുനിന്നു ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങൾ കടത്തിവിടില്ല. ഗുരുകുലം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയും മഠം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും പാർക്കിംഗ് അനുവദിക്കില്ല. വഴിയോരക്കച്ചവടം, ഭിക്ഷാടനം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.