Tag: Stray dogs

  • തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ

    തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ

    തിരുവനന്തപുരം;ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ.

    സംശയാസ്പദമായി ചത്ത 90 തെരുവുനായ്ക്കളെ പരിശോധിച്ചപ്പോൾ അതിൽ 24 എണ്ണത്തിനും പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി.

    ജില്ലയിലെങ്ങും തെരുവുനായ്ക്കളുടെ എണ്ണം പെരുകുമ്പോൾ ഈ കണക്ക് ആശങ്കപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടെ ചത്ത നായ്ക്കളിൽ പാലോട് ആനിമൽ ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

    നഗരത്തിൽ രണ്ടു തെരുവുനായ്ക്കൾ നാല്പതിലേറെപ്പേരെ കടിച്ചത് ഈയിടെയാണ്. പിടികൂടിയ നായ പിന്നീട് ചാവുകയും അതിനു പേവിഷമുണ്ടായിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

    ആയുർവേദ കോളേജ് ജങ്ഷനിലും വിളപ്പിൽശാലയിലും ആളുകളെ ആക്രമിച്ച നായ്ക്കളിലാണ് ഏറ്റവും ഒടുവിൽ പേവിഷബാധ സ്ഥിരീകരിച്ചത്.

  • നായ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ 

    നായ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ 

    തിരുവനന്തപുരം : വീടുകളിൽ നായ്ക്കളെ വളർത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന ‘ വ്യവസ്ഥ നഗരസഭ തയ്യാറാക്കുന്ന ലൈസൻസ് നിയമാവലിയിൽ ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

    നഗരസഭ തയ്യാറാക്കിയ നിയമത്തിലെയും സർക്കുലറിലെയും വ്യവസ്ഥകൾ നായ്ക്കളെ വളർത്തുന്നവർ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പി. ടി. പി. നഗറിൽ പ്രവർത്തിക്കുന്ന നായ വളർത്തൽ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

    നായ്ക്കൾക്ക് വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ കാര്യങ്ങൾ ഉടമസ്ഥർ ഉറപ്പാക്കണം. നഗരസഭ തയ്യാറാക്കുന്ന നിയമാവലി എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും കമ്മീഷൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മേരി മാമ്മൻ പി. ടി. പി. നഗറിൽ നടത്തുന്ന പട്ടിവളർത്തൽ കേന്ദ്രം കാരണം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിച്ചു.

    നഗരസഭ തയ്യാറാക്കുന്ന പുതിയ നിയമാവലിയിൽ ഭൗതിക സാഹചര്യമുണ്ടെങ്കിൽ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാൾക്ക് 5 നായ്ക്കളെ വളർത്താമെന്ന് പറയുന്നു. തെരുവു നായക്കളെ വീടുകളിൽ വളർത്തുന്നവർക്ക് ഹോം ബേഡ്സ് ഷെൽട്ടർ എന്ന രീതിയിൽ ലൈസൻസ് നൽകും. വീടിനടുത്തുള്ള തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാമെന്ന സർക്കുലർ നിലവിലുണ്ട്.

    പി. ടി. പി. നഗറിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണവും നടത്തുമെന്നും സെക്രട്ടറി അറിയിച്ചു. എന്നാൽ ഇതൊന്നും പരിസരവാസികൾക്കും അയൽക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മേരി മാമ്മന്റെ നായവളത്തൽ കേന്ദ്രം നഗരസഭാ ഉദ്ദ്യോഗസ്ഥർ ഒരിക്കൽ കൂടി സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. പി. ടി. പി. നഗർ സ്വദേശി പ്രിയൻ സി ഉമ്മൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

     

     

  • തെരുവുനായ ആക്രമണം; എട്ട് ആടുകളെയും പതിനെട്ട് കോഴികളെയും കൊന്നു

    തെരുവുനായ ആക്രമണം; എട്ട് ആടുകളെയും പതിനെട്ട് കോഴികളെയും കൊന്നു

    പാറശ്ശാല : ഇടിച്ചക്കപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ എട്ട് ആടുകളെയും പതിനെട്ട് കോഴികളെയും കൊന്നു. ഇടിച്ചക്കപ്ലാമൂട് പള്ളിക്ക് എതിർവശത്ത് എസ്.എസ്.മൻസിലിൽ ഷാജഹാന്റെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൾ അക്രമിച്ചത്.

    ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ്‌ സംഭവം. ആട് വളർത്തുന്ന സ്ഥലത്തിന് ചുറ്റുമതിലുണ്ടെങ്കിലും ഇതു മറികടന്നെത്തിയ അഞ്ചോളം വരുന്ന തെരുവുനായ്ക്കൾ തുറന്ന സ്ഥലത്ത് കെട്ടിയിരുന്ന ആടുകളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

    ആടുകളെ കെട്ടിയിരുന്നതിനു സമീപത്തായി വലകൾകൊണ്ട് മറച്ച കൂടിനുള്ളിൽ വളർത്തിയിരുന്ന പതിനെട്ട് കോഴികളെയും തെരുവുനായ്ക്കൾ ആക്രമിച്ചു.

  • ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മൂന്നു വയസ്സുകാരിയെ തെരുവ് നായ കടിച്ചു

    ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മൂന്നു വയസ്സുകാരിയെ തെരുവ് നായ കടിച്ചു

    ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക്  പരിക്ക്. അഞ്ചുതെങ്ങ് സ്വദേശി അഖിലയുടെ മകൾ അവന്തികയ്ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം ആറുമണിയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിനുള്ളിലായിരുന്നു സംഭവം.

    ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ബന്ധുവിനെ കണ്ട ശേഷം മൂത്ത സഹോദരിയുമൊത്തു കളിച്ചുകൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു നായ ആക്രമിച്ചത്.കുട്ടിയുടെ വലത് കൈയ്ക്കാണ് കടിയേറ്റത്