ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് പരിക്ക്. അഞ്ചുതെങ്ങ് സ്വദേശി അഖിലയുടെ മകൾ അവന്തികയ്ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം ആറുമണിയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിനുള്ളിലായിരുന്നു സംഭവം.
ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ബന്ധുവിനെ കണ്ട ശേഷം മൂത്ത സഹോദരിയുമൊത്തു കളിച്ചുകൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു നായ ആക്രമിച്ചത്.കുട്ടിയുടെ വലത് കൈയ്ക്കാണ് കടിയേറ്റത്