തിരുവനന്തപുരം:തിരുവനന്തപുരം സർക്കാർ ആയുര്‍വേദ കോളേജ് ശല്യതന്ത്ര വിഭാഗവും നാഷണൽ ആയുഷ് മിഷനും ചേർന്ന് ചുമട്ടുതൊഴിലാളികൾക്ക് നാളെ (25.04. 2026) സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പുളിമൂട് P & T ഹാളിൽ വച്ച് നടക്കുന്ന ക്യാമ്പിൽ അസ്ഥി-സന്ധി സംബന്ധമായ രോഗങ്ങൾ, നടുവേദന , കഴുത്ത് വേദന, മസിൽ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിശോധനയും ആയുര്‍വേദ ചികിത്സാ നിർദ്ദേശങ്ങളും മരുന്നുകളും ലഭ്യമാകും.
സൗജന്യമായി നടത്തുന്ന ഈ ക്യാമ്പ് ബന്ധപ്പെട്ടവർ പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

