കുടുംബശ്രീ ‘സർഗം-2025’ ചെറുകഥാരചന മത്സരം; രചനകൾ ക്ഷണിച്ചു

IMG_20260515_114017_(1200_x_628_pixel)

തിരുവനന്തപുരം:കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി ‘സർഗം-2026’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു.

സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 25,000, 20,000, 15,000 എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും. 5000 രൂപ വീതം മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡിനൊപ്പം മെമൻറോയും സർട്ടിഫിക്കറ്റും ലഭിക്കും.

സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകൾ തപാൽ വഴിയോ കൊറിയർ വഴിയോ നേരിട്ടോ 2026 നവംബർ 26-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ പബ്‌ളിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളേജ്.പി.ഓ, തിരുവനന്തപുരം-695 011

എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിന് പുറത്ത് ‘സർഗ്ഗം-2026-സംസ്ഥാനതല ചെറുകഥാരചന മത്സരം’ എന്നെഴുതിയിരിക്കണം.

ഇമെയിൽ, വാട്ട്‌സാപ് എന്നിവ മുഖേന അയക്കുന്ന രചനകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/sargam2026 സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!