തിരുവനന്തപുരം: എട്ടുവയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷീജ.
ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മുമ്പാകെയാണ് സൂപ്രണ്ടും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും തങ്ങളുടെ ഭാഗം വിശദീകരിച്ചത്.
രക്തപരിശോധനയിൽ പാമ്പ് കടിച്ചതാണെന്ന് കണ്ടെത്താനായില്ല. അതിനാലാണ് ആന്റിവെനം നൽകാത്തത്. കുട്ടി ബോധവാനായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും ഇവർ മൊഴി നൽകി. പാമ്പ് കടിയേറ്റതിന് പിന്നാലെ കുട്ടിയെ ആദ്യമെത്തിച്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു

