Tag: Sucide

  • ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്.

    ഇന്ന് രാവിലെ ക്യാംപസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആയ ഷംസുദ്ദീൻ പാർട്ട്‌ടൈം ആയാണ് സിഇടിയിൽ എൻജിനീയറിങ് പഠിക്കുന്നത്.

  • ജോലി തട്ടിപ്പിനിരയായി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

    ജോലി തട്ടിപ്പിനിരയായി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

    പോത്തൻകോട്: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിൽ മനംനൊന്ത് യുവാവിന്‍റെ ആത്മഹത്യ.   പോത്തൻകോട് സ്വദേശി രജിത്താണ് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ കേന്ദ്രമായുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാനായി രജിത്ത് എട്ട് ലക്ഷം രൂപയോളം നൽകിയിരുന്നു.

    കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണം നൽകിയതെന്നാണ് പരാതി. പണം തട്ടിയെന്ന് കാണിച്ച് 2021ൽ രജിത്ത് ചിറയൻകീഴ് പൊലീസിന് പരാതിയും നൽകിയിരുന്നു.

  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

    ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

    കാരേറ്റ്: ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ. കാരേറ്റിന് സമീപം പേടിക്കുളത്ത് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് കുടുംബവഴക്കിനെ തുടർന്നാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.

    കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ ശശികല(57) എന്നിവരാണ് മരിച്ചത്. ശശികലയെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

    കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്. റിട്ടയഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും  കാരണമെന്നാണ് പൊലീസ് നിഗമനം.

    രാജേന്ദ്രൻ്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട്  ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്ന് പറയുകയായിരുന്നു. അവിടെ എത്രയും വേഗം പോയിനോക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല.

    തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഫോണിലേക്ക് വിളിച്ചു. ഈ സമയം വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലിൽ കിടക്കുന്ന ശശികലയെ കണ്ടു.

    പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സംഘം വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറുകയായിരുന്നു. അപ്പോൾ  മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കാണുകയും ചെയ്തു.

    ഇവർ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും പൊലീസ് പറയുന്നു. രാജേന്ദ്രൻ്റെ ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത് ശശികലയെ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് വിവരം. ആദ്യ ഭാര്യയിൽ രണ്ടു പെൺമക്കളും ഒരു മകനും ഉണ്ട്.

     

     

  • വരൻ വിവാഹത്തിൽ നിന്ന് പിന്മാറി; മനോവിഷമത്തിൽ യുവതി ജീവനൊടുക്കി

    വരൻ വിവാഹത്തിൽ നിന്ന് പിന്മാറി; മനോവിഷമത്തിൽ യുവതി ജീവനൊടുക്കി

    തിരുവനന്തപുരം: സ്ത്രീധനം വേണ്ടെന്നു വച്ച് വിവാഹമുറപ്പിച്ച വരൻ പിന്നീട് പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന്‌ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം വിവാഹത്തിൽ നിന്നു പിന്മാറി. തുടർന്ന് പ്രതിശ്രുതവധു ജീവനൊടുക്കി.

    വലിയമല സ്റ്റേഷൻപരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(25)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനയമുട്ടം സ്വാതിഭവനിൽ സോനുവിനെതിരേ ഡിജിപിക്കും ഡിവൈഎസ്പിക്കും ബന്ധുക്കൾ പരാതി നൽകി.

    2022 നവംബർ 13-ന് ആതിരയും സോനുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലിയുണ്ടെന്നാണ് സോനു പറഞ്ഞിരുന്നത്.

    സ്ത്രീധനം ചോദിച്ചിരുന്നില്ലെങ്കിലും പിന്നീട് ആതിരയുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന്‌ സോനു വിവിധ ആവശ്യങ്ങൾ പറഞ്ഞ് ലക്ഷക്കണക്കിനു രൂപ വാങ്ങിയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

  • പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവം; പ്രണയം നടിച്ചു പീഡിപ്പിച്ച ‘മായക്കണ്ണൻ’ അറസ്റ്റിൽ

    പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവം; പ്രണയം നടിച്ചു പീഡിപ്പിച്ച ‘മായക്കണ്ണൻ’ അറസ്റ്റിൽ

    വർക്കല: പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പൊലീസ്.

    കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പാമ്പുറം സന്ധ്യ ഭവനത്തിൽ ‘മായക്കണ്ണൻ’ എന്നു വിളിക്കുന്ന കണ്ണനെയാണ് (21) ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

    പാരിപ്പള്ളി രേവതി തിയറ്ററിലെ ജീവനക്കാരനായ കണ്ണൻ, പ്രണയം നടിച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ വലയിലാക്കിയത്.ട്യൂഷനു പോയ പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ചു. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു.

    ബുക്കിലും മറ്റും പെൺകുട്ടി ചില കുറിപ്പുകൾ എഴുതിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  • 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍

    12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍

    പാലോട് : 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പാലോട് താന്നിമൂട് സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി.

    മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

     

     

  • സുഹൃത്ത് അപകടത്തിൽ മരിച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

    സുഹൃത്ത് അപകടത്തിൽ മരിച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

    ആറ്റിങ്ങൽ: ആലംകോട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം.

    വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിൻ രാജിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.

    അശ്വിൻ രാജിന്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

    തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അശ്വിൻ മുറിയിൽ പോവുകയായിരുന്നുവെന്നും കുറച്ച് കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്

  • കുടുംബവഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

    കുടുംബവഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

    വെഞ്ഞാറമൂട്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

    ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    വെമ്പായം : മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ്.അരുൺകുമാറി(46)നെയാണ് വ്യാഴാഴ്ച പുലർച്ചെ എം.സി. റോഡിനു സമീപമുള്ള മരത്തിൽ തൂങ്ങിനിൽക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്.

    വെമ്പായം കൊപ്പം സി.എസ്.ഐ. പള്ളിപരിസരത്തുള്ള പറങ്കിമാവിൻതോട്ടത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ.