പൂവാർ : ബൈപ്പാസ് നിർമാണത്തിനായുള്ള സാധനസാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ കുളത്തൂർ വെങ്കടമ്പ് മാവിളക്കടവ് വർണപൊറ്റവീട്ടിൽ സജി(33)നെ പൂവാർ പോലീസ് അറസ്റ്റു ചെയ്തു. ബൈപ്പാസ് നിർമാണം നടക്കുന്ന പുത്തൻകടയിൽനിന്നാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഇയാൾ മോഷ്ടിച്ചത്. പൂവാർ എസ്.എച്ച്.ഒ. എസ്.ബി.പ്രവീൺ, എസ്.ഐ. തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ കടത്തിക്കൊണ്ടുപോയ യന്ത്രസാമഗ്രികളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 20-ന് രാത്രിയിലാണ് പുത്തൻകടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചത്.
Tag: Theft
-

പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി കടകളിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്നു
പാറശാല: പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി രണ്ടു കടകളിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്നു. ഇന്നലെ രാവിലെ നെടിയാംകോട്, ധനുവച്ചപുരം എന്നിവിടങ്ങളിലായിരുന്നു. മോഷണം . നെടിയാംകോട് ജംക്‌ഷനിൽ ലില്ലിയുടെ കടയിൽ പച്ചക്കറി എടുക്കുന്നതിനിടെ കടയിൽ സൂക്ഷിച്ചിരുന്ന 2500 രൂപ കൈവശപ്പെടുത്തി.തുടർന്ന് പച്ചക്കറിയും വാങ്ങി ഒാട്ടോയിൽ കയറി ധനുവച്ചപുരത്തിറങ്ങി. ഇവിടെ ശാന്ത എന്നയാളിന്റെ പച്ചക്കറിക്കടയിൽ എത്തി പച്ചക്കറി ആവശ്യപ്പെട്ട ശേഷം സമാന രീതിയിൽ തന്നെ മൊബൈൽ ഫോൺ, 4000 രൂപ, പഴ്സ്, ബാങ്ക് രേഖകൾ എന്നിവയടങ്ങിയ ബാഗുമായി കടന്നു. ഇരുവരും പൊലീസിൽ പരാതി നൽകി.
-

ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചു; യുവതി അറസ്റ്റിൽ
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രൈവറ്റ് ബസിനുള്ളിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് മധുര സോളവന ഡോർ നമ്പർ 5ൽ ഭഗവതി( 37)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സംഗീത ബസ്സിനുള്ളിൽ യാത്ര ചെയ്തു വന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച ഭഗവതിയെ യാത്രക്കാരും ആറ്റിങ്ങൽ പോലീസും ചേർന്നു പിടികൂടുകയായിരുന്നു.
തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന ഇവരുടെ സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ട്.ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ അനൂപ് എ. എൽ, എഎസ്ഐ താജുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ധ്യ, സഫീജ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-

അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം
അരുവിക്കര: അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം. എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയി. ജയ്ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ആർ മുരുകന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യയുടെ വസ്തുവിറ്റ അഡ്വാൻസ് തുകയും വീട്ടിൽ സൂക്ഷിച്ച 32 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു. ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയ സമയത്താണ് മോഷണം നടന്നത്.
-

രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര: രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചയാൾ പൊലീസിന്റെ പിടിയിലായി. നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴി ഗ്രീൻ ഹൗസിൽ ഐ.ആർ.ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ നട്ടുവളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ കവർന്നത്
-

തലസ്ഥാന നഗരത്തിൽ രാത്രി മൂന്നിടത്ത് മാല പൊട്ടിക്കാൻ ശ്രമം
തിരുവനന്തപുരം : നഗരത്തിൽ രാത്രിയിൽ മൂന്നിടത്ത് മാല പൊട്ടിക്കാൻ ശ്രമം. ബുധനാഴ്ച രാത്രി ഒൻപതിനും പത്തിനുമിടയിലാണ് മോഷണശ്രമം നടന്നത്. കരമന മേലാറന്നൂർ, നേമം സ്റ്റുഡിയോ ജങ്‌ഷൻ, നേമം പകലൂർ എന്നിവിടങ്ങളിലാണ് ശ്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് മൂന്നിടത്തും മാലപിടിച്ചുപറിക്ക് ശ്രമം നടത്തിയത്.നേമത്തെ പകലൂരും സ്റ്റുഡിയോ ജങ്ഷനിലും ഒരേ സംഘമാണ് കവർച്ചാശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.കരമന മേലാറന്നൂർ ജങ്‌ഷനിൽ രാത്രി ഒൻപതോടെ കടയിൽനിന്ന ഒരു പുരുഷന്റെ കഴുത്തിൽക്കിടന്ന മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.നേമം പകലൂർ രാത്രി 9.30ന് വീട്ടുജോലി കഴിഞ്ഞ് വന്ന സ്ത്രീയെ പിന്തുടർന്ന് മാലപൊട്ടിക്കാൻ ശ്രമം നടന്നു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. നേമം സ്റ്റുഡിയോ ജങ്‌ഷനിൽ പെട്ടിക്കട നടത്തുന്ന സ്ത്രീ ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പിന്നിലൂടെ ചെന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. എന്നാൽ മാല പൊട്ടിക്കാനായില്ല
-

ഹോട്ടലുകളില്‍ മോഷണം; ‘സ്റ്റാര്‍ കള്ളന്‍’ പിടിയില്‍
തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിൻസെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരേ രാജ്യത്തെ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ലാപ്ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
-

വർക്കല മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; രണ്ടുപേർ പിടിയിലായി
വർക്കല: വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ വർക്കല പൊലീസിന്‍റെ പിടിയിലായി. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരാണ് അറസ്റ്റിലായത്. വർക്കല മൈതാനത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
