Tag: Thiruvananthapuram airport

  • പരിസ്ഥിതി ദിനാചരണം; തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു

    പരിസ്ഥിതി ദിനാചരണം; തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു

    തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. എയർപോർട്ടിലെ മിയാവാക്കി വനത്തിൽ 100 തൈകൾ കൂടി നട്ടു. സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി വലിയതുറ ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ, ഭക്ഷണം തയ്യാറാക്കാനുള്ള കുക്കർ അടക്കമുള്ള പാത്രങ്ങൾ എന്നിവയും കൈമാറി. പ്രധാനാധ്യാപകൻ ബിജു കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഇവ ഏറ്റുവാങ്ങി.

     

  • തിരുവനന്തപുരം എയർപോർട്ടിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വലിയതുറ ഗവ.യു പി സ്കൂൾ നവീകരണത്തിന് തുടക്കമിട്ടു

    തിരുവനന്തപുരം എയർപോർട്ടിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വലിയതുറ ഗവ.യു പി സ്കൂൾ നവീകരണത്തിന് തുടക്കമിട്ടു

    തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ടിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വലിയതുറ ഗവ. യു പി സ്കൂൾ നവീകരണത്തിന് തുടക്കമിട്ടു.

    നേരത്തെ ദുരിതാശ്വാസ ക്യാംപ് ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം ശുചീകരിച്ച് പെയിൻറ് അടിച്ചു. സ്കൂൾ വളപ്പ് വൃത്തിയാക്കി പച്ചക്കറിത്തോട്ടത്തിന് വിത്തിട്ടു.

    ഫലവൃക്ഷങ്ങളും തണൽ മരങ്ങളും നട്ടു പരിപാലിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. വിമാനത്താവളത്തിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

     

     

  • തിരുവനന്തപുരത്ത് രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

    തിരുവനന്തപുരത്ത് രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.

    ബെംഗലൂരു, ഹൈദരബാദ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

  • എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി;വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി;വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

    തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

    തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു.

    രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്.

    അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.

  • തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കു ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസ് ആരംഭിച്ചു

    തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കു ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസ് ആരംഭിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്കു ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസ് ആരംഭിച്ചു. ഈ റൂട്ടിലെ ഇൻഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സർവീസ് ആണിത്.

    ഹൈദരാബാദ് – തിരുവനന്തപുരം സർവീസ് (6E 6369) രാവിലെ 05.10ന് പുറപ്പെട്ട് 06.50ന് എത്തും. മടക്ക വിമാനം (6E 6368) തിരുവനന്തപുരത്തു നിന്ന് നിന്ന് രാവിലെ 07.25 മണിക്ക് പുറപ്പെട്ട് 09.05 ന് ഹൈദരാബാദിലെത്തും.

    വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്‌ ഉൾപ്പടെ കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത് .തിരുവനന്തപുരത്തു നിന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അടുത്തിടെ പുതിയ സർവീസുകൾ തുടങ്ങിയിട്ടുണ്ട്.

     

  • ഏത് പ്രതികൂല സാഹചര്യത്തിലും ‘സേഫ് ലാൻഡിംഗ് ‘; തിരുവനന്തപുരം വിമാനങ്ങളുടെ രക്ഷാകേന്ദ്രം

    ഏത് പ്രതികൂല സാഹചര്യത്തിലും ‘സേഫ് ലാൻഡിംഗ് ‘; തിരുവനന്തപുരം വിമാനങ്ങളുടെ രക്ഷാകേന്ദ്രം

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ ‘ഓൾ വെതർ എയർപോർട്ട്’ (ഏതു കാലാവസ്ഥയിലും വിമാനം ഇറക്കാവുന്ന വിമാനത്താവളം) എന്നാണ് പൊതുവേ പറയുന്നത്. മഴയും മഞ്ഞും ഉൾപ്പെടെയുള്ള കാലാവസ്ഥകളിലെല്ലാം സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ കഴിയുന്നതാണ് ഇതിനു കാരണം.

    അനുകൂല കാലാവസ്ഥയാണ് തിരുവനന്തപുരത്തിന്റെ പ്രധാന പ്രത്യേകത. മഞ്ഞുമൂടിയ കാലാവസ്ഥയിലും പൈലറ്റിന് റൺവേ കാണാൻ കഴിയും. ഇക്കാരണത്താൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾപോലും തിരുവനന്തപുരത്ത് താത്‌കാലികമായി ഇറക്കിയിട്ടുണ്ട്. തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങൾ പെട്ടെന്ന് ഒരുക്കാനും തിരുവനന്തപുരത്ത് സൗകര്യമുണ്ട്.

    അടിയന്തര ഘട്ടങ്ങളിലെ രക്ഷാസ്ഥാനം എന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്. ഇന്നലെ കോഴിക്കോട് നിന്ന് സൗദിയിലെ ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്യാൻ തിരുവനന്തപുരം തിരഞ്ഞെടുത്തതും തിരുവനന്തപുരം ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളിൽ ഒന്നാണെന്ന കാരണം കൊണ്ടാണ്.

    അറബിക്കടലിന്റെ തീരത്ത് റൺവേ സ്ഥിതി ചെയ്യുന്നതിനാൽ ഇടയിൽ മറ്റു വലിയ തടസ്സങ്ങളൊന്നുമില്ലാതെ പൈലറ്റിന് വളരെ വ്യക്തമായ ദൂരക്കാഴ്ച ലഭിക്കും.

     

  • തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു

    ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണിത്.

    മുംബൈയ് – തിരുവനന്തപുരം സർവീസ് രാവിലെ 5.40ന് പുറപ്പെട്ട് 7.55നെത്തും. മടക്ക വിമാനം തിരുവനന്തപുരത്തു നിന്ന് നിന്ന് രാവിലെ 8.55ന് പുറപ്പെട്ട് 11.15ന് മുംബയിലെത്തും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 122 സീറ്റുകളുണ്ടാകും.

  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു

    തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. അറ്റകുറ്റ പണികൾക്കായി റൺവേ അടയ്ക്കുന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനഃക്രമീകരിച്ചത്.

    ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്. യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

  • സർവീസുകളിൽ വർദ്ധന; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റെക്കോഡ് വളർച്ച

    സർവീസുകളിൽ വർദ്ധന; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റെക്കോഡ് വളർച്ച

    തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ചയും വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.

    2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയിൽ 10445 ആയി ഉയർന്നു. 2022 ജനുവരിയിൽ 1671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് 2023 ജനുവരിയിൽ 2198 ആയി ഉയർന്നു.

    ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 അന്താരാഷ്ട്ര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.  ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കറ്റ്, ബഹ്‌റൈൻ, ദമാം, കുവൈറ്റ്, സിംഗപ്പൂർ, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 അന്താരാഷ്‌ട്ര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കും സർവീസുകളുണ്ട്.