Tag: Varkkala

  • വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു

    വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു

    വർക്കല: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു.

    ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം.

    ഇരുവരുടെയും മകൻ അമൽ (17) ഇന്ന് രാവിലെ മരിച്ചിരുന്നു. വർക്കല സ്വദേശി രാജേന്ദ്രൻ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീകൊളുത്തിയത്.

    അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

    കഴിഞ്ഞ ആറ് മാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും രാജേന്ദ്രന്‍ ആക്രമിച്ചത്.

  • ഭാര്യയെയും മകനെയും തീകൊളുത്തി; ഭർത്താവ് പൊള്ളലേറ്റു മരിച്ചു

    ഭാര്യയെയും മകനെയും തീകൊളുത്തി; ഭർത്താവ് പൊള്ളലേറ്റു മരിച്ചു

    വര്‍ക്കല: ഭാര്യയെയും മകനെയും തീകൊളുത്തി ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു.

    ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്‍ (53)ആണ് മരിച്ചത്.

    ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ബിന്ദു (43), മകന്‍ അമല്‍ (17) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.

    കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു.ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു.

    നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല അഗ്നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  • വർക്കലയിൽ കുന്നിടിച്ചിൽ തുടർക്കഥയാകുന്നു

    വർക്കലയിൽ കുന്നിടിച്ചിൽ തുടർക്കഥയാകുന്നു

    വർക്കല:  പാപനാശത്ത് കുന്നിടിച്ചിൽ തുടർക്കഥയാകുന്നു.വർഷങ്ങളായി പാപനാശം കുന്നുകൾ തകർച്ചാഭീഷണി നേരിടുകയാണ്

    ഇന്നലെ ഏണിക്കൽ- ആലിയിറക്കം ബീച്ചുകൾക്കിടയിലായി നാലിടത്ത് കുന്നിടിഞ്ഞു. 30 മീറ്ററോളം ഉയരമുള്ള കുന്നുകൾ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.

    പാപനാശം ഹെലിപ്പാട് പൊലീസ് എയ്ഡ് പോസ്റ്റ്, ബലിമണ്ഡപത്തിനു സമീപം, ഇടവ വെറ്റക്കട വലിയ മലപ്പുറം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ കുന്നിടിഞ്ഞിരുന്നു.

  • വർക്കലയിൽ വിദ്യാര്‍ഥിനി കടലിൽ മുങ്ങിമരിച്ചു

    വർക്കലയിൽ വിദ്യാര്‍ഥിനി കടലിൽ മുങ്ങിമരിച്ചു

    വര്‍ക്കല: കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്.

    ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

    രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

    ഒരുപെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

    കുട്ടി വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല

  • ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസിന് വർക്കല ശിവഗിരി സ്റ്റേഷനിൽ  വീണ്ടും സ്റ്റോപ്പ്

    ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസിന് വർക്കല ശിവഗിരി സ്റ്റേഷനിൽ വീണ്ടും സ്റ്റോപ്പ്

    വർക്കല : കോവിഡ് കാലത്ത് നിർത്തലാക്കിയ 16128 നമ്പർ ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസിന്റെ വർക്കല ശിവഗിരി സ്റ്റേഷനിലെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കുന്നു. 28 മുതൽ താത്‌കാലിക അടിസ്ഥാനത്തിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതായാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.

    രാത്രി 11.15-ന് ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന എഗ്‌മോർ എക്‌സ്‍പ്രസ് പുലർച്ചെ 4.05-നാണ് വർക്കലയിലെത്തുന്നത്. വർഷങ്ങളായി ഈ തീവണ്ടിക്ക് വർക്കലയിൽ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ് കാലത്തിനു ശേഷം തീവണ്ടി സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണക്കുറവ് പറഞ്ഞാണ് സ്‌റ്റോപ്പ് നിർത്തലാക്കിയത്.

  • വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

    വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

    വർക്കല :വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശിയായ ഫൈസലുദ്ദീൻ (58) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5. 45 ഓടുകൂടി ആയിരുന്നു സംഭവം.കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്.

    വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

     

  • വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി

    വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി

    വർക്കല: വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. വർക്കല കുരയ്ക്കണ്ണി ആസാദ് സ്റ്റേഡിയത്തിന് സമീപം തനൂജ മൻസിലിൽ ഉമർ ഫാറൂഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

    കഴിഞ്ഞദിവസം രാത്രി 9.30 നും പുലർച്ചെ 1.30 നും ഇടയിൽ മോഷണം നടന്നതായി ആണ് കുടുംബാംഗങ്ങൾ പറയുന്നത്. ഏകദേശം ഇരുപത് പവനോളം സ്വർണ്ണം നഷ്ടപ്പെട്ടതായി ഗൃഹനാഥനായ ഉമർ ഫാറൂഖ് വർക്കല പൊലീസിൽ പരാതി നൽകി.

  • വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

    വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

    വര്‍ക്കല: വീട്ടുടമസ്ഥരെ കബളിപ്പിച്ചു സ്വര്‍ണ്ണം കവര്‍ന്ന് പണയം വച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റിൽ. വര്‍ക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വര്‍ക്കല പോലീസിന്‍റെ പിടിയിലായത്.

    14.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വര്‍ണ്ണ മോതിരവും 16 ഗ്രാം തുക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്. പല തവണകളായി വീട്ടുകാര്‍ക്ക് സംശയം തോന്നാത്ത തരത്തിലാണ് ഇവര്‍ മോഷണം നടത്തിയത്.

    11 വര്‍ഷമായി സുനില്‍കുമാറിന്‍റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനില്‍കുമാറിന്‍റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാന്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് സുനില്‍കുമാറിന്‍റെ ഭാര്യക്ക് വള മുക്ക് പണ്ടം ആണെന്ന് സംശയം തോന്നുകയും സരിതയെ വിളിച്ചു വരുത്തി ഇതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

    പരസ്പര വിരുദ്ധമായി സരിത മറുപടി നല്‍കിയതില്‍ സംശയം തോന്നിയ സുനില്‍കുമാര്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുനില്‍കുമാറിന്‍റെ ഭാര്യയും മകളും ധരിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ അതേ മോഡലില്‍ ഉള്ള മുക്ക് പണ്ടങ്ങള്‍ സംഘടിപ്പിച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

    വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബാങ്കില്‍ അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങള്‍ വിലമതിപ്പുള്ള സ്വര്‍ണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തുന്നത്. മോഷ്ടിച്ച സ്വര്‍ണ്ണം സ്വകാര്യ ബാങ്കില്‍ പണയം വച്ചു ലക്ഷങ്ങള്‍ കൈക്കലാക്കുകയും തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും കണ്ടെടുത്തിട്ടുണ്ട്.

     

  • വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു

    വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു

    വർക്കല :മന്ത്രിസഭ രണ്ടാംവാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വർക്കല താലൂക്കിൽ ആലോചനായോഗം ചേർന്നു. മെയ് 9ന് താലൂക്കിൽ നടക്കുന്ന അദാലത്തിന് വർക്കല എസ്.എൻ കോളേജ് വേദിയാകും.

    ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അദാലത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കുന്നതിന് ധാരണയായി.

    അടൂർ പ്രകാശ് എം.പി, എംഎൽഎമാരായ വി.ജോയി, ഒ.എസ് അംബിക, വർക്കല മുൻസിപ്പാലിറ്റി ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നതാണ് സ്വാഗതസംഘം. താലൂക്കിൽ ലഭിക്കുന്ന പരാതികളുടെ മോണിറ്ററിംഗ് ചുമതല തഹസിൽദാർക്കാണ്.

    ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. നിലവിൽ 25 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

    വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളും വർക്കല താലൂക്കിലെ തഹസിൽദാർമാരായ സജി.എസ്.എസ്, വിനോദ് കുമാർ. ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.