Tag: Vizhinjam Port

  • വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ട് നിർമ്മാണം അതിവേഗത്തിൽ…

    വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ട് നിർമ്മാണം അതിവേഗത്തിൽ…

    വിഴിഞ്ഞം :രാജ്യാന്തര തുറമുഖത്ത് പുലിമുട്ട് (ബ്രേക്ക്‌വാട്ടർ)ന്റെ നീളം 2000 മീറ്ററിലേക്ക് അടുക്കുന്നു. രാപകൽ നീളുന്ന നിർമാണ വേഗത്തിൽ കഴിഞ്ഞ ദിവസം വരെ 1730 മീറ്റർ പൂർ‌ത്തിയായി. ആകെ വേണ്ട നീളം 3.1 മീറ്റർ.തുറമുഖത്തെ സബ് സ്റ്റേഷൻ 22ന് ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ട പൂർത്തീകരണമെന്നോണം 2300 മീറ്റർ ദൂരം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

    ഇത്രയും പൂർത്തിയാകുന്ന മുറയ്ക്ക് ആദ്യ കപ്പൽ എത്തിക്കാനാകുമെന്നാണ് കരുതുന്നത്. പൂർത്തിയാകുമ്പോൾ പുലിമുട്ട് ഉപരിതലം നിലവിലുള്ളതിനേക്കാൾ ഒന്നര മീറ്ററോളം പൊക്കത്തിലാവും. മുകൾ ഭാഗം കോൺക്രീറ്റ് നിർമിതിയിലുള്ള പാതയാക്കും.

  • വിഴിഞ്ഞം തുറമുഖത്ത് നിർമ്മാണം പൂർത്തിയാക്കിയ സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ

    വിഴിഞ്ഞം തുറമുഖത്ത് നിർമ്മാണം പൂർത്തിയാക്കിയ സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമ്മാണം പൂർത്തിയാക്കിയ ഇലക്ട്രിക്‌ സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

    പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.

    ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും. ഡോ. ശശി തരൂർ എം.പി, അഡ്വ. വിൻസെന്റ് എം. എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.

  • ബജറ്റ്; വിഴിഞ്ഞം പദ്ധതിക്ക് കരുത്തേകും; മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

    ബജറ്റ്; വിഴിഞ്ഞം പദ്ധതിക്ക് കരുത്തേകും; മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

    തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാംന്‍ഷിപ്‌മെന്റ് കണ്ടൈനര്‍ തുറമുഖങ്ങളിലൊന്നായി മാറുന്ന വിഴിഞ്ഞം തുറമഖത്തിന്റെ ചുറ്റുപാടുകളെ വിപുലമായ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് 2023-24 ലെ ബജറ്റില്‍ നല്‍കിയിട്ടുള്ളതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയ പാത 66 ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും, തേക്കട മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍പ്പെടുന്ന റിംഗ് റോഡ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

    സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും. ഇതിന്റെ പരിസരത്ത് വാണിജ്യ കേന്ദ്രങ്ങളും താമസ സൗകര്യങ്ങളും അടക്കമുള്ള ടൗണ്‍ഷിപ്പുകള്‍ നിലവില്‍വരും. 5000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1000 കോടി രൂപ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലാന്റ് പൂളിംഗ് സംവിധാനവും പി.പി.പി വികസന മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി 60000 കോടി രൂപയുടെ വികസന പദ്ധതികള്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ കഴിയും.

  • തിരുവനന്തപുരത്തെ തീരശോഷണം വിഴിഞ്ഞം കാരണമല്ല; പുതിയ പഠന റിപ്പോർട്ട്

    തിരുവനന്തപുരത്തെ തീരശോഷണം വിഴിഞ്ഞം കാരണമല്ല; പുതിയ പഠന റിപ്പോർട്ട്

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലും കണ്ടെത്തൽ. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട്‌ തീരം സ്ഥിരപ്പെടുമെന്നും എൻഐഒടിയുടെ പഠനത്തിൽ പറയുന്നു. 2022ലെ വാർഷിക പഠന റിപ്പോർട്ടിന്റെ കരടിലാണ് കണ്ടെത്തൽ.എൻഐഒടിയുടെ പഠനം നടന്നത് 2021 ഒക്ടോബർ മുതൽ 2022 സെംപ്റ്റംബർ വരെയുള്ള കാലയളവിലാണ്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം വ്യക്തമാണ്. തുമ്പ – ശംഖുമുഖം, പുല്ലുവിള – പൂവാർ സ്ട്രെച്ചിലാണ് ഈ കാലയളവിൽ തീരം വെയ്പ്പ് കണ്ടെത്തിയത്. തുറമുഖ നിർമാണത്തിന് തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ ആയിട്ടില്ലെന്നാണ് വിലയിരുത്തൽ.

     

    ന്യൂനമർദ്ദങ്ങൾ അടക്കമുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയാണ് മാറ്റങ്ങൾക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. തീരശോഷണം രൂക്ഷമായ ഹോട്ട് സ്പോട്ടുകൾ നിർമ്മാണ സ്ഥലത്ത് നിന്നും 13-15 കി മീ അകലെയാണ്. പൂന്തുറ-ഭീമാപള്ളി ഭാഗത്തെ പുലിമുട്ട് നിർമാണമാണ് വലിയതുറയിൽ തീരശോഷണം ഗുരുതരമാകാൻ കാരണം.

     

    ഓഖി അടക്കമുള്ള കാലാവസ്ഥ പ്രതിഭാസങ്ങളും സ്വാഭാവികമായ തീരംവയ്പ്പിന് തടസമായെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മുൻവർഷങ്ങളിലെ കണ്ടെത്തലുകൾ തന്നെയാണ് 2022ലെ പഠന റിപ്പോർട്ടിലും എൻഐഒടി ചൂണ്ടിക്കാട്ടുന്നത്. അതേസമയം മനുഷ്യ ഇടപെടലോ, വലിയ നിർമിതികളോ ഉണ്ടായില്ലെങ്കിൽ വലിയതുറ-ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ തീരം സ്ഥിരപ്പെട്ടേക്കാമെന്നാണ് എൻഐഒടി വിലയിരുത്തൽ. സമരത്തെ തുടർന്ന് തീരശോഷണം പരിശോധിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പഠനം തുടങ്ങാനിരിക്കെയാണ് പാരിസ്ഥിക ആഘാത പഠനം നടത്തുന്ന എൻഐഒടി വീണ്ടും തുറമുഖ നിർമാണത്തെ അനുകൂലിച്ച് റിപ്പോർട്ട് നൽകുന്നത്.