Tag: Water supply

  • തലസ്ഥാന നഗരവാസികൾക്ക് ആശ്വാസം; കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി വാട്ടർ അതോറിറ്റി

    തലസ്ഥാന നഗരവാസികൾക്ക് ആശ്വാസം; കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി വാട്ടർ അതോറിറ്റി

    തിരുവനന്തപുരം: അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ചു.

    അറ്റകുറ്റപ്പണികൾക്കായി പമ്പിങ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല.

    86 എംഎൽഡി ജലശുദ്ധീകരണശാലയിൽനിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

     

     

  • തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29.09.24 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ

    തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ,

    ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൌസ് നന്ദൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര,കുളത്തൂർ,പൗണ്ട് കടവ്,കരിമണൽ,കുഴിവിള,വെട്ടുറോഡ്,

    കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ,പുഞ്ചക്കരി, കരമന,ആറന്നൂർ, മുടവൻമുകൾ, നെടുംകാട്,കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി,എസ്റ്റേറ്റ്, നേമം,പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല,വലിയവിള,പി റ്റി പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

  • 29ന് തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

    29ന് തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം: 29ന് നഗരത്തിലെ പകുതിയിലധികം പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ജല അതോറിറ്റിയുടെ അരുവിക്കരയിലെ 86 എംഎൽഡി ജലശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ജലവിതരണം ഭാഗികമായി മുടങ്ങുന്നത്. ഉപഭോക്താക്കൾ മുൻകരുതലെടുക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.

     

    വെള്ളം മുടങ്ങുന്ന പ്രദേശങ്ങൾ: വഴയില,ഇന്ദിര നഗർ,പേരൂർക്കട,ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മാനസികാരോഗ്യ കേന്ദ്രം, സ്വാതി നഗർ, സൂര്യ നഗർ, പൈപ്പിൻ മൂട്, ജവാഹർ നഗർ, ഗോൾഫ് ലിങ്ക്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംക്‌ഷൻ, ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളജ്, ഗാന്ധിപുരം,ചെമ്പഴന്തി,പൗഡിക്കോണം,കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം,പുത്തൻപള്ളി, ആറ്റുകാൽ,വലിയതുറ,പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പിടിപി, കൊടുങ്ങാനൂർ,കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല

  • തിരുവനന്തപുരത്ത് ജലവിതരണം പുനഃസ്ഥാപിച്ചു

    തിരുവനന്തപുരത്ത് ജലവിതരണം പുനഃസ്ഥാപിച്ചു

    തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നിശ്ചയിച്ചിരുന്ന സമയത്തിന് മുൻപ് ഇന്ന് വൈകുന്നേരം 4 മണിയോടെ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചു. ഇന്നു രാത്രി 10 മണിയോടെ ജോലികൾ പൂർത്തിയാക്കാനാണ്

    ലക്ഷ്യമിട്ടിരു ന്നതെങ്കിലും നേരത്തെ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. രാത്രി 10 മണിയോടെ ജലവിതരണം പൂർവ്വ സ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ

    24.09.24 ചൊവ്വാഴ്ച പകൽ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

  • തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ

    വഴുതക്കാട്, ഉദാരശിരോമണി റോഡ്,  പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരം ന​ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു

    തിരുവനന്തപുരം ന​ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു

    തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാഗങ്ങളിലും എത്തിത്തുടങ്ങി. പമ്പിങ് തുടങ്ങിയപ്പോൾ ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആറ്റുകാൽ, ഐരാണിമുട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യം വെള്ളം എത്തിത്തുടങ്ങിയത്. രാവിലെയോടെ നഗരപരിധിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളമെത്തിയെന്ന് കോര്‍പ്പറേഷൻ അറിയിച്ചു. ഇതുവരെ കുടിവെള്ള വിതരണത്തിന് തടസമില്ലെന്നും വെള്ളമെത്താത്തതായി പരാതി ഇതുവരെയില്ലെന്നും അധികൃതര്‍ അറിയിച്ചു.

  • തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം: വലഞ്ഞ് ജനം

    തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം: വലഞ്ഞ് ജനം

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു.

    നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്.

    തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു.

    വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്.

    48 മണിക്കൂറുകൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.എന്നാൽ ഉദ്ദേശിച്ച രീതിയിൽ പണി പുരോഗമിക്കാതെ വരികയും സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടുപോകുകയും ചെയ്തതോടെ സാധാരണക്കാർ പെട്ടു.

    കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ഉൾപ്പെടെ വെള്ളമില്ലാതെ വലഞ്ഞിരുന്നു. ഇന്ന് മിക്ക സ്ഥാപനങ്ങളും ഞായറാഴ്ച ആയതിനാൽ അടച്ചിരിക്കുന്നത് വലിയ പ്രതിസന്ധി ഒഴിവാക്കി. എന്നാൽ വീടുകളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.

  • റെയിൽവേ പാത ഇരട്ടിപ്പിക്കൽ; തിരുവനന്തപുരത്ത് 45 വാർഡുകളിൽ ജലവിതരണം മുടങ്ങും

    റെയിൽവേ പാത ഇരട്ടിപ്പിക്കൽ; തിരുവനന്തപുരത്ത് 45 വാർഡുകളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം:വ്യാഴം രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ വരെ കോർപറേഷൻ പരിധിയിലെ 33 വാർഡുകളിൽ പൂർണമായും 12 വാർഡുകളിൽ ഭാഗികമായും ശുദ്ധ ജല വിതരണം മുടങ്ങും.

    തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനാലാണിത്.

    പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുങ്കാട്, കാലടി, പാപ്പനംകോട്, മേലാങ്കോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പിടിപി നഗർ, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാർഡുകളിലാണ് പൂർണമായി ജലവിതരണം മുടങ്ങുന്നത്. ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം വാർഡുകളിലാണ് ഭാഗികമായി ജല വിതരണം മുടങ്ങും