Tag: Water supply

  • ഇനി വെള്ളത്തിനും വില കൂടും; സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു….

    ഇനി വെള്ളത്തിനും വില കൂടും; സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു….

    തിരുവനന്തപുരം :കേരളത്തിൽ വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്.

    പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: വെള്ളയമ്പലം- കവടിയാർ റോഡിൽ രാജ് ഭവന് എതിർവശത്തായി പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം നിർത്തി വയ്ക്കുന്നതിനാൽ 06.02.2023 തിങ്കളാഴ്ച രാത്രി 9 മണി മുതൽ 07.02.2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വെള്ളയമ്പലം, ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളമ്പാറ, കവടിയാർ, ജവഹർ നഗർ, നന്തൻകോട്, കുറവൻകോണം, അമ്പലമുക്ക്, മരപ്പാലം, മുട്ടട, പട്ടം, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്.

    പൊതുജനങ്ങൾ ഇതൊരു അറിയിപ്പായി കണക്കാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

  • തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അരുവിക്കരയിലെ ജല ശുദ്ധീകരണശാലകൾക്കുള്ള KSEB 110 KV സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അരുവിക്കരയിലെ ശുദ്ധജല വിതരണ ശാലകളിൽ നിന്നുള്ള പമ്പിങ് നിർത്തി വയ്ക്കുന്നതിനാൽ 28/01/2023 ശനിയാഴ്ച രാവിലെ 7.30 മണി മുതൽ രാത്രി 12 മണി വരെ തിരുവനന്തപുരം നഗരസഭ പരിധിയിൽ വരുന്ന കഴക്കൂട്ടം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കല്, കോളേജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂര്ക്കട, തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പി ടി പി നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശ്ശാല, ജഗതി, കരമന, ആറന്നൂര്, മുടവന്മുഗള്‍, ത്യക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നക്കാമുഗൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുംകാട്, കാലടി, മേലാംകോട്, പുഞ്ചക്കരി, പൂങ്കുളം, വെള്ളാര്‍, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാങ്കുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂർ, ‍ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, കടകംപള്ളി, പേട്ട, കണ്ണന്മൂല, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൌണ്ടുകടവ്, പള്ളിത്തുറ എന്നീ വാർഡുകളിലും കല്ലിയൂർ, കരകുളം, അരുവിക്കര പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.