തിരുവനന്തപുരം: മാർകഴി കളഭത്തോടനുബന്ധിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ 14 വരെ ദർശന സമയത്തിൽ മാറ്റം വരുത്തി.പുലർച്ചെ 3.30 മുതൽ 4.45 വരെയും രാവിലെ 6.15 മുതൽ 7 വരെയുമായിരിക്കും ദർശനം. 7.30 മുതൽ കളഭദർശനം. തുടർന്ന് 10 മുതൽ ഉച്ചയ്‌ക്ക് 12 വരെ വീണ്ടും ദർശനം അനുവദിക്കും. വൈകിട്ടത്തെ ദർശന സമയത്തിന് മാറ്റമില്ല.
