പൂവാർ: ക്ഷേത്രത്തിലെ നിലവിളക്കുകളും പൂജയ്ക്കുള്ള തട്ടും ഉരുളിയും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഗുണ്ടാ ലിസ്റ്റിൽ പെട്ട നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് പൂവാർ പൊലീസിന്‍റെ പിടിയിലായത്. അരുമാനൂർ കൊല്ലപഴിഞ്ഞി സ്വദേശി ജ്യോതിഷ് (33) ആണ് അറസ്റ്റിലായത്.അരുമാനൂർ കൊല്ലപഴിഞ്ഞി പഞ്ചമി ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും പൂജാ തട്ടങ്ങളും നിവേദ്യം വെക്കുന്ന ഉരുളിയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പൂവാർ സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളുമാണ് ഇയാളെന്ന് പൂവാർ പൊലീസ് പറഞ്ഞു.
