തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനു മുകളിലെ മേൽക്കൂരയുടെ നിർമാണവുമായി ബന്ധപ്പെട്ട് 25 മുതൽ ഓഗസ്റ്റ് എട്ടുവരെ ദർശനസമയത്തിൽ മാറ്റമുണ്ടാകും.വെളുപ്പിനുള്ള നിർമാല്യദർശനം കഴിഞ്ഞ് 6.30 മുതൽ ഏഴുവരെയും 8.30 മുതൽ 11 വരെയും ദർശനത്തിന് സൗകര്യമുണ്ടാകും. വൈകുന്നേരത്തെ സമയത്തിൽ മാറ്റമില്ല.