വെഞ്ഞാറമൂട്: റിട്ടയേർഡ് ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. വെഞ്ഞാറമൂട്ടിലാണ് സംഭവം. പത്ത് പവനിൽ അധികം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. റിട്ട ജഡ്ജി ഗോവിന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
