തിരുവനന്തപുരം: തിരുവനന്തപുരം-കന്യാകുമാരി ജില്ലകളിൽ മോഷണം നടത്തിയ മൂന്നുപേര്‍ പൊലീസ് പിടിയിൽ.
ഭാര്യയും ഭർത്താവും അടങ്ങുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്.അരുമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.
തൃപ്പരപ്പ് സ്വദേശി ജഗൻ (37), മാർത്താണ്ഡം, കാപ്പിക്കാട് സ്വദേശിയായ മഹേന്ദ്ര കുമാർ (50), മഹേന്ദ്രകുമാറിന്റെ ഭാര്യ നിർമല (42) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആഴ്ചകൾക്കു മുമ്പ് വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയായ പനച്ചമൂട് റബ്ബർ ഷീറ്റ് കട ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് മേശയ്ക്കുള്ളിൽ നിന്നും 70000 രൂപ മോഷണം നടത്തിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരി എസ്പി സുന്ദരവദനത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ ടീം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലെ പ്രതികളെ പിടികൂടിയത്.