തിരുവനന്തപുരം : കേരളത്തിൽ വിലക്കയറ്റം കൂടുതൽ തിരുവനന്തപുരം ജില്ലയിൽ എന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ റിപ്പോർട്ട്. വകുപ്പ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച മേയ് മാസത്തെ വിലനിലവാര സൂചികയാണ് ഇതു വ്യക്തമാക്കുന്നത്. ഏപ്രിൽ മാസത്തെ സൂചികയുമായി താരതമ്യം ചെയ്തുള്ള വിവരങ്ങളാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഏകദേശം 3 ശതമാനത്തിലേറെയാണു വിലക്കയറ്റമെന്നു സൂചിക സൂചിപ്പിക്കുന്നു.
