തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കന്‍റോണ്‍മെന്‍റ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം സൈബര്‍ പൊലീസില്‍ നിന്ന് മ്യൂസിയം പൊലീസിന് കൈമാറി. കേസില്‍ കോർപ്പറേഷൻ ജീവനക്കാരും ഇടനിലക്കാരും ഉൾപ്പടെ നാലുപേരെ കസ്റ്റഡയിൽ എടുത്തിരുന്നു.
