തിരുവനന്തപുരം: കോഴിക്കോട് മോഡല്‍ കെട്ടിടനമ്പര്‍ തട്ടിപ്പ് തിരുവനന്തപുരം കോര്‍പറേഷനിലും കണ്ടെത്തി. രണ്ടു താല്‍ക്കാലിക ജീവനക്കാരെ ചുമതലയില്‍ നീന്ന് നീക്കി.മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കോര്‍പറേഷന്‍ ആഭ്യന്തര അന്വേഷണത്തിലാണ് മരപ്പാലത്തുളള വാണിജ്യകെട്ടിടത്തിന്റെ നമ്പര്‍ വ്യാജമെന്ന് തെളിഞ്ഞത്. തിരുവന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു .
കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് വന്‍ വിവാദമായതിന് പിന്നാലെയാണ് തിരുവന്തപുരം കോര്‍പറേഷനിലെ കെട്ടിട അനുമതികള്‍ പരിശോധിച്ചത്. ഫെബ്രുവരി മാസത്തില്‍ അനുവദിച്ച കെട്ടിട നമ്പറുകളാണ് വ്യാജമെന്ന് തെളിഞ്ഞത്.