തിരുവനന്തപുരം: നഗര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കേന്ദ്ര പാർപ്പിടം നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവ്വേയായ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മികച്ച നേട്ടം.
തരംതിരിച്ചുള്ള മാലിന്യ ശേഖരണം നീക്കം ചെയ്യൽ, ഖരമാലിന്യ എഫ്‌സി സംസ്ക്കരണം, ലഗസി മാലിന്യനിർമ്മാർജ്ജനം, ബോധവൽക്കരണ സാനിറ്റേഷൻ, ദ്രവമാലിന്യ സംസ്‌കരണം, സഫായി മിത്ര സുരക്ഷ, ജി റേറ്റിംഗ്, ഓഡിഎഫ് പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് തീരുമാനിക്കുന്നത്.