തിരുവനന്തപുരം: സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നെ മെയില്‍ എന്നിവ തടഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ഷാഫി പറമ്പില്‍ അടക്കം 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.റയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു
