തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ നിർത്തലാക്കിയിരുന്ന കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ, കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11നും ഷൊർണൂർ–തൃശൂർ പാസഞ്ചർ ജൂലൈ 3 മുതലും തൃശൂർ–കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് ആരംഭിക്കും. അൺറിസർവ്ഡ് എക്സ്പ്രസായിട്ടാകും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക. എക്സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽനിന്നു തൽസമയം ടിക്കറ്റ് ലഭിക്കും.
