തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകുന്നു.
കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി.
കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി ട്രാക്ക് സജ്ജമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് റെയില്‍വേ അറിയിച്ചു.
കടയ്ക്കാവൂരില്‍ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി. വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ചാര്‍ജ് ചെയ്ത ശേഷം കടത്തിവിടുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു