വാമനപുരത്ത് സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു 

IMG_01072022_201917_(1200_x_628_pixel)

തിരുവനന്തപുരം :ഭക്ഷണത്തിന് വേണ്ടി വിശന്നിരിക്കുന്ന ഒരാള്‍ പോലും കേരളത്തില്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. അതുകൊണ്ടാണ് തുടങ്ങി വച്ച ഒരു പദ്ധതി പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാതി വഴിയില്‍ ഉപേക്ഷിക്കാത്തതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നതിനാണ് സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ മണ്ഡലങ്ങളിലും തുറക്കുന്നത്. വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ മികച്ച അരിയും സാധനങ്ങളും റേഷന്‍ കടകളില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റേഷന്‍ കടകള്‍ മികച്ച രീതിയില്‍ നവീകരിച്ച് മറ്റ് സേവനങ്ങള്‍ കൂടി ലഭ്യമാക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാമനപുരത്ത് സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം – സുഭിക്ഷ ഹോട്ടല്‍. ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ പാചകം ചെയ്ത ഭക്ഷണം സുഭിക്ഷ ഹോട്ടലില്‍ നിന്ന് ലഭിക്കും. ഊണും മറ്റ് സ്പെഷല്‍ വിഭവങ്ങളും വിലക്കുറവില്‍ വാങ്ങാം. വാമനപുരം ചന്തയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല പ്രദേശത്തെ കുടുംബശ്രീ യൂണിറ്റിനാണ്.

 

ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാമപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, വൈസ് പ്രസിഡന്റ് എസ്.കെ ലെനിന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ് ഉണ്ണികൃഷ്ണകുമാര്‍, സിവില്‍ സപ്ലൈസ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!