തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിൽ നാടകീയ രംഗങ്ങള്‍ . വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ ഫോട്ടോ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി. അഭിഭാഷകരോട് പുറത്ത് പോകരുതെന്ന് കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളില്‍ ഒന്നാണ് നഷ്ടമായിരിക്കുന്നത്.വിദേശ വനിത കോവളത്ത് വെച്ച് കൊല്ലപ്പെട്ട കേസിന്റെ വിചാരണ വഞ്ചിയൂര്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. ഇതിനിടെയാണ് കേസിലെ സുപ്രധാന തെളിവുകളിലൊന്നായ ഫോട്ടകളില്‍ ഒന്ന് നഷ്ടമായത്. ഈ ഫോട്ടോഗ്രാഫ് എവിടെ എന്ന് ജഡ്ജി അന്വേഷിച്ചു. ഈ സമയം പ്രതിഭാഗം അഭിഭാഷകനുള്‍പ്പെടെ അവിടെയുണ്ടായിരുന്നു.ഫോട്ടോ കോടതിയിലാണ് നഷ്ടമായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി ഇത്തരമൊരു നടപടി സ്വീകരിച്ചത്.
അഭിഭാഷകരോടും കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാരനോടുമാണ് പുറത്ത് പോകരുതെന്ന് ആവശ്യപ്പെട്ടത്.വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 ഫോട്ടോകളാണ് പോലീസ് സമര്‍പ്പിച്ചത്. 21 ഫോട്ടോയും പരിശോധനയ്ക്ക് എടുക്കുമ്പോള്‍ പ്രോസിക്യൂഷനും അഭിഭാഷകരും അത് വാങ്ങി പരിശോധിച്ചിരുന്നു. ഇതില്‍ ഉൾപ്പെട്ട ഒരു ഫോട്ടഗ്രാഫാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ഇന്നലെ ഈ കേസിന്റെ സുപ്രധാന രേഖയായി രേഖപ്പെടുത്തിയിരുന്ന ഫോട്ടോകളിലൊന്നാണ് നഷ്ടമായിരിക്കുന്നത്