വഴയില-പഴകുറ്റി നാലുവരിപ്പാത; ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

IMG_20241017_223540_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

വഴയില -പഴകുറ്റി നാലുവരി പാത വികസനത്തിന്റെ ആദ്യ റീച്ചിലുൾപ്പെടുന്ന കരകുളം മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം വികസനത്തിൽ രാജ്യത്തിനാകെ അഭിമാനമായി മാറിയ തിരുവനന്തപുരം ജില്ലയിൽ മികച്ച റോഡുകൾ സാധ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വഴയില – നെടുമങ്ങാട് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഈ പദ്ധതി സഹായകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നും സാമ്പത്തികമായും സാമൂഹികമായും നാടിന്റെ പുരോഗതിക്ക് പദ്ധതി ഏറെ സഹായകരമാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാടിന്റെ വികസന വഴിയിൽ തെറ്റായ പ്രവണതകൾക്കെതിരെ മുഖം നോക്കാതെ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്ന പദ്ധതികളാണ് ജനങ്ങൾക്കായി സർക്കാർ നടപ്പാക്കുന്നതെന്നും വികസനത്തിന്‌ എതിരായ തെറ്റായ പ്രചാരണങ്ങൾ മറികടന്ന് സർക്കാരിന് മുന്നോട്ട് പോകാൻ കരുത്ത് നൽകുന്നത് ജനങ്ങളുടെ പിന്തുണയാണെന്നും മന്ത്രി വ്യക്തമാക്കി.

വഴയില- പഴകുറ്റി നാലുവരി പാത യാഥാർത്ഥ്യം ആകുന്നതിന് മന്ത്രി ജി ആർ അനിൽ നടത്തിയ നിരന്തര ഇടപെടലുകൾ ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും അരുവിക്കര,വട്ടിയൂർക്കാവ് മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്ന ഈ വികസന പദ്ധതിയുടെ വിജയത്തിന് പിന്നിൽ ജനപ്രതിനിധികളുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേർത്തു.

നെടുമങ്ങാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നിരവധി തടസ്സങ്ങൾ നേരിട്ടുവെങ്കിലും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ സാക്ഷാത്കാരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നാലുവരി പാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ എല്ലാ ജനവിഭാഗങ്ങളെയും പൂർണ്ണമായി സംരക്ഷിച്ചും വിശ്വാസത്തിൽ എടുത്തുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. 18 മാസകാലത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിന് കഠിനമായി പരിശ്രമിക്കുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലെ വഴയില മുതൽ കെൽട്രോൺ ജംങ്ഷൻ വരെയുള്ള ഭാഗത്തുൾപ്പെടുന്ന കരകുളം മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.

വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള 3.9 കിലോ മീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി 93.64 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിരിക്കുന്നത്. 58.7 കോടി രൂപയാണ് മേൽപ്പാലത്തിന്റെ നിർമാണ ചെലവ്.

ഏണിക്കര ജംങ്ഷനിൽ നടന്ന പൊതുപരിപാടിയിൽ എം.എൽ.എ മാരായ ജി. സ്റ്റീഫൻ, വി.കെ.പ്രശാന്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മുൻ എം. എൽ. എ മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജമോഹൻ തമ്പി പി.എസ് എന്നിവരും പങ്കെടുത്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!