തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു.
ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.