വിതുര: സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു. വിതുര തള്ളച്ചിറ അനന്ദുഭവനിൽ അനന്ദു (20), വിതുര മുളയ്ക്കോട്ടുകര സിന്ധുഭവനിൽ അതുൽദാസ് (21) എന്നിവരെയാണ് വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐമാരായ ബാബുരാജ്, ഇർഷാദ്, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ ഷിബു, എ.എസ്.ഐ സജു, സി.പി.ഒ ഉമേഷ് എന്നിവർ ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
