തിരുവനന്തപുരം :വിതുര ഗ്രാമപഞ്ചായത്തിലെ മങ്കാവ് ആദിവാസി കോളനിയിലെ 99 പേര്‍ക്ക് വനാവകാശ രേഖ നല്‍കാന്‍ ജില്ലാതല കമ്മിറ്റി (ഡിഎല്‍സി) അംഗീകാരം നല്‍കി. 2019 ലെ താലൂക്ക് വികസന കമ്മിറ്റി പാസ്സാക്കിയതനുസരിച്ചാണ് വനാവകാശ രേഖകള്‍ നല്‍ക്കാന്‍ തീരുമാനിച്ചത്. നിലവില്‍ വിതുര വില്ലേജിന്റെ ഭാഗമാക്കിയാണ് രേഖ നല്‍കുക. പിന്നീട് വനമേഖല ഡിജിറ്റല്‍ സര്‍വ്വേയിലൂടെ മണ്ണൂര്‍ക്കട വില്ലേജിന്റെ ഭാഗമാക്കും.
അധികം താമസിയാതെ തന്നെ വനാവകാശ രേഖ കുടുംബങ്ങള്‍ക്ക് കൈമാറാനാകുമെന്ന് കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു. വനാവകാശം അംഗീകരിച്ച് അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും സമൂഹത്തിനും അന്തിമമായി വനഭൂമി പട്ടയം നല്‍കേണ്ടത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റിയുടെ (ഡിഎല്‍സി) ഉത്തരവാദിത്തമാണ്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, ഡെപ്യൂട്ടി കളക്ടര്‍ സജികുമാര്‍, ജില്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജേഷ്. ജി, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുനിഷ് ബാബു, നെടുമങ്ങാട് ഐ. ടി. ഡി പി പ്രൊജക്റ്റ് ഓഫീസര്‍ മുരളി. എം. നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.