തിരുവനന്തപുരം : വിഴിഞ്ഞത്തെ സാഗരിക മറൈൻ അക്വേറിയത്തിൽ വെള്ളിയാഴ്ച പ്രവേശനം സൗജന്യം.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിച്ചത്.
രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പ്രവേശനം.