തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ട്വിറ്ററിലൂടെ അനുശോചനമറിയിച്ച് ഗൗതം അദാനി.
ലാളിത്യവും സഹാനുഭൂതിയും മാനവികതയും ഒത്തുചേർന്ന രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.