വിഴിഞ്ഞം രാജ്യാന്തര തുറമുഖം; ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

IMG_20220701_092913

വിഴിഞ്ഞം: തുറമുഖ നിർമ്മാണം പൂർണമായിട്ടില്ലെങ്കിലും ഈ വർഷംതന്നെ ആദ്യ കപ്പൽ എത്തിക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുവേണ്ടി മുക്കോലയിൽ സജ്ജമാക്കിയ ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പൂർത്തിയാകുമ്പോൾ ചെറുകിട തുറമുഖങ്ങളെകൂടി ബന്ധപ്പെടുത്തി അനുബന്ധ വ്യവസായ രംഗത്ത് വികസനമുണ്ടാക്കും. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുളള പുനരധിവാസത്തിന് 100 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഏതെങ്കിലും വിഭാഗത്തിന് പുനരധിവാസ സഹായം കിട്ടിയിട്ടില്ലെങ്കിൽ നൽകാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, എം.വിൻസെന്റ് എം.എൽ.എ, രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) എം.ഡി കെ.ഗോപാലകൃഷ്ണൻ, സി.ഇ.ഒ ഡോ.ജയകുമാർ, നഗരസഭ കൗൺസിലർ സി.ഓമന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.വി.രാജേഷ്, ആർ.ശിവകുമാർ,ഗോപാലകൃഷ്‌ണൻ, സഫറുളള ഖാൻ, രാജ്മോഹൻ, അദാനി വിഴിഞ്ഞം പദ്ധതി സി.ഇ.ഒ രാജേഷ് കുമാർ ഝാ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!