തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ഇന്ന് നിരാഹാര സമരത്തിൽ . മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ വാഴയിലകൾക്കു മുമ്പിൽ നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധിക്കുക. ഉപരോധ സമരത്തിന്റെ 24ാം ദിനമായ ഇന്ന് പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്.
