തിരുവനന്തപുരം: ഊറ്റുകുഴി ജംഗ്ഷന് സമീപത്തും ബേക്കറി ജംഗ്ഷനിലും വാട്ടർ അതോറിറ്റിയുടെ 315എംഎം
എച്ച് ഡിപിഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി 11.07.2025 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ശനിയാഴ്ച 12.07.2025 രാവിലെ 10 മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.
ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.