തിരുവനന്തപുരം : അരുവിക്കരയിലുള്ള 75 എം.എൽ.ഡി. ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര
അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനായി പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.
സെക്രട്ടേറിയറ്റ്, സ്റ്റാച്യു, എം.ജി. റോഡ്, പുളിമൂട്, ജനറൽ ആശുപത്രി പരിസരപ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആൽത്തറ, വഴുതയ്ക്കാട്, ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.