തിരുവനന്തപുരം :കേരള സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 19ന് രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അദാലത്ത് നടത്തുന്നു. 18 നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
