പാറശ്ശാല : ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.യിലേക്ക് യുവമോർച്ച പാറശ്ശാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കാമ്പസിനുള്ളിൽ ആയുധം നിർമിച്ചതായുള്ള ആരോപണത്തിൽ പോലീസ് അന്വേഷണം മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.ധനുവച്ചപുരം പോസ്റ്റ് ഓഫീസ് ജങ്‌ഷനിൽവെച്ച് പോലീസ് മാർച്ച് തടഞ്ഞു.
ധനുവച്ചപുരം പാർക്ക് ജങ്‌ഷനിൽ നിന്നാരംഭിച്ച മാർച്ചിനു യുവമോർച്ച പാറശ്ശാല മണ്ഡലം പ്രസിഡന്റ് പെരുങ്കടവിള ഷിജു, സംസ്ഥാന ഉപാധ്യക്ഷൻ ബി.എൽ.അജേഷ്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പ്രദീപ്, ജില്ലാ കമ്മിറ്റി അംഗം എസ്.വി.ശ്രീജേഷ്, കോട്ടയ്ക്കൽ ശിവകല, മഞ്ജു അനി, ഓംകാർ ബിജു, മണവാരി രതീഷ് എന്നിവർ നേതൃത്വം നൽകി.