തിരുവനന്തപുരം : സന്ദർശകരാൽ നിറഞ്ഞ് മൃഗശാലയും മ്യൂസിയവും. തിരക്ക് കൂടിയതോടെ വരുമാനവും കൂടി. കഴിഞ്ഞ ആറു മാസത്തിനിടെ 2.28 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.ഇതിൽ 2.06 കോടി രൂപ മൃഗശാലയിൽനിന്ന് ലഭിച്ചതാണ്. ആർട്ട് മ്യൂസിയത്തിൽനിന്ന് 10.88 ലക്ഷം, ആർട്ട് ഗാലറിയിൽനിന്ന് 2.52 ലക്ഷം രൂപ, മ്യൂസിയത്തിൽനിന്ന് 8.24 ലക്ഷം എന്നിങ്ങനെയും ലഭിച്ചു. മാർച്ച് മാസത്തിൽ മാത്രം മൃഗശാലയിൽ 36.99 ലക്ഷത്തിന്റെ വരുമാനമുണ്ടായി. ഏപ്രിലിൽ 29.67 ലക്ഷം രൂപയും ലഭിച്ചു. അടുത്തിടെ മൃഗശാലയിലെത്തിച്ച പന്നിക്കരടികളെയും ഇഗ്വാനയെയും കാണാൻ നിരവധിപ്പേരെത്തുന്നുണ്ട്.
