തിരുവനന്തപുരം : മൃഗശാലയിലെ 17 വയസ്സുള്ള ബംഗാൾ കടുവ ചത്തു.
മൃഗശാലയിൽ ജനിച്ചു വളർന്ന മനുവെന്ന കടുവയാണ് ഇന്നലെ രാവിലെ ഏഴോടെ ചത്തത്.
പ്രായാധിക്യവും കരൾരോഗവും മൂലം അവശനായതോടെ 18 മുതൽ പ്രത്യേക കൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്. കരിഷ്മയെന്ന കടുവയ്ക്ക് 2007 ജനുവരി 13ന് ജനിച്ചതാണ് മനു.