തിരുവനന്തപുരം:ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് വേദിയിൽ മീഡിയ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പിരപ്പന്‍കോട് ഡോ.ബി.ആര്‍ അംബേദ്ക്കര്‍ ഇന്‍റര്‍നാഷണല്‍ അക്വാട്ടിക് കോംപ്ലക്സില്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം മീഡിയ സെന്‍ററിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. വിജിലന്‍സ് എസ്.പി കെ.ഇ.ബൈജു, ട്രാഫിക് സൗത്ത് എസ്.പി എ.യു.സുനില്‍കുമാര്‍, സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ് കുമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടനം, 21 ന് വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങ്, പ്രധാന മത്സരങ്ങൾ എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്യും. അതത് ദിവസത്തെ മത്സരങ്ങള്‍, ഫലങ്ങള്‍ എന്നിവയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാകും. ആഗസ്റ്റ് 17 മുതല്‍ 21 വരെ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നിര്‍വ്വഹിക്കും.