തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലെ ഇന്‍സ്പെക്ടര്‍ ആദര്‍ശിനെതിരെയാണ് നടപടി. സര്‍വകലാശാല പരീക്ഷാ സ്ക്വാഡാണ് കോപ്പിയടി പിടികൂടിയത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്.
പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശിനെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദര്‍ശിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.