തിരുവനന്തപുരം; തലസ്ഥാനത്തെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് വേണ്ടി കെഎസ്ആർടിസി നടത്തിയ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസിലെ സിറ്റി റൈഡ് നവ്യാനുഭവമായി. പ്രായത്തിന്റെ അവശതകൾ മറന്ന് ഓൾഡേജ് ഹോമിലെ 54 അന്തേവാസികളും, ജീവനക്കാരും സിറ്റി റൈഡിൽ നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു.
രാവിലെ 9 മണിക്ക് കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം, പ്ലാനറ്റേറിയം, ശംഖുമുഖം ചുറ്റി തിരികെ കിഴക്കേകോട്ടയിൽ അവസാനിച്ചു. ഈ മാസം 30 വരെ മുഴുവൻ അപ്പർ ഡെക്കർ സീറ്റും ബുക്കിംഗ് ആയി. ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനായി
9447479789 എന്ന നമ്പരിലേക്കോ 8129562972 വാട്സാപ്പ് ചെയ്യാം.