തിരുവനന്തപുരം : റിസൾട്ടുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, പിജി പ്രവേശന നടപടികൾ നീട്ടി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി കേരള സർവകലാശാല എക്സാം കൺട്രോളറെ ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സെനറ്റ് അംഗം ആസിഫ്, ജില്ലാ സെക്രട്ടറിമാരായ ഗോപു നെയ്യാർ, കൃഷ്ണകാന്ത്, റമീസ് ഹുസൈൻ, ജോയൽ ജോസഫ്, പ്രതുൽ, രാകേഷ്, ടിനോ, പീറ്റർ മെർവിൻ എന്നിവർ നേതൃത്വം നൽകി.
