ആലംകോട്: ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപറ ജംഗ്ഷഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (50) ഭാര്യ സന്ധ്യ (45), മക്കളായ അജീഷ് (16), അമയ (14) , കുട്ടന്റെ കുഞ്ഞമ്മ ദേവകി (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരാളെ തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവരെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കല്ലമ്പലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വൻ ജനക്കൂട്ടമാണ് ഉള്ളത്.
