ചിറയിന്‍കീഴ് ബ്ലോക്കിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം 

IMG_20220811_193001_(1200_x_628_pixel)

ചിറയിന്‍കീഴ്:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച നാല് കോടി നാല്പത്തിയഞ്ച് ലക്ഷം രൂപയുടെ പ്രഥമ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് 92 പദ്ധതികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതെന്ന് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അറിയിച്ചു.

 

ഭൂരഹിതരായ 25 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് വച്ചു നല്‍കുന്ന ബ്ലോക്കിന്റെ സ്വപ്ന പദ്ധതി, കയര്‍ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്ക് കട്ടമരം വിതരണം, ചാണകപ്പൊടി നിര്‍മ്മാണ യൂണിറ്റ്, മൊബൈല്‍ വെറ്റിനറി യൂണിറ്റ്, സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി, വീടുകളിലെത്തി ജീവിതശൈലിരോഗ പരിശോധന നടത്തുന്ന ആരോഗ്യഭവനം, സുരക്ഷ മാനസികാരോഗ്യ പദ്ധതി , വനിതകള്‍ക്കായി ഇറച്ചിക്കോഴി വളര്‍ത്തല്‍ തുടങ്ങിയ മാതൃക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്നും പ്രസിഡന്റ് ജയശ്രീ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!