തിരുവനന്തപുരം: ചോദ്യത്തിനൊപ്പം ഉത്തരസൂചികയും നൽകിയ പരീക്ഷ റദ്ദാക്കിയ കേരള സർവകലാശാല. കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക തന്നെ നൽകിയത് വിവാദമായിരുന്നു. ഫെബ്രുവരിയിലാണ് ഈ പരീക്ഷ നടന്നത്. ഈ പരീക്ഷ പൂർണമായും റദ്ദാക്കുന്നതായും പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും കേരള സർവകലാശാല അറിയിച്ചു. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം
